വടകര റസ്റ്റ് ഹൗസ് സന്ദര്‍ശനം; പരിസരം വൃത്തിഹീനം, മദ്യകുപ്പികളും കണ്ടെത്തി; ഉടനടി നടപടിയെടുക്കാന്‍ മന്ത്രി റിയാസിന്റെ നിര്‍ദേശം

PA Muhammed Riyas | Bignewslive

കോഴിക്കോട്: വടകര റസ്റ്റ് ഹൗസ് സന്ദര്‍ശനം നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാനാണ് മന്ത്രി റസ്റ്റ് ഹൗസിലെത്തിയത്. പരിശോധനയില്‍ റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്നും മദ്യകുപ്പികളും കാണാനിടയായെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍ന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. നേരത്തെയും സമാനരീതിയില്‍ റസ്റ്റ് ഹൗസ് പരിശോധനകള്‍ മന്ത്രി നടത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്റ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായി.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.

Exit mobile version