ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ കോവിഡ് പടരുന്നു;എസ്‌ഐ അടക്കം ആറ് പേർക്ക് കോവിഡ്

കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ കോവിഡ് 19 പടരുന്നു. നിലവിൽ എസ്‌ഐ അടക്കം ആറു പേർക്ക് കോവിഡ് ബാധിച്ചു. ഇവർ സമ്പർക്ക നിയന്ത്രണത്തിൽ പോയതോടെ സ്‌റ്റേഷൻ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലാണ്.

ബാലുശ്ശേരി സ്‌റ്റേഷനിലെ എസ്‌ഐ, അഡീഷനൽ എസ്‌ഐമാർ, സിവിൽ പോലീസ് ഓഫീസർമാർ എന്നിവർക്കാണ് കോവിഡ് ബാധിച്ചത്. നേരത്തേ ഒമ്പതുപേർക്ക് കോവിഡ് ബാധിച്ച സംഭവവും ഈ സ്‌റ്റേഷനിലുണ്ടായിരുന്നു. രണ്ടുപേർ കോവിഡ് മുക്തരായി.

സ്‌റ്റേഷനിലേക്കുള്ള പരാതികൾ ഇ-മെയിൽ വഴിയോ വാട്‌സ്ആപ് വഴിയോ അയക്കാനായി അഭ്യർത്ഥനയുണ്ട്. ഇനിയും കൂടുതൽ പേർക്ക് കോവിഡ് വ്യാപനത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നും ഒരാഴ്ചക്കാലത്തേക്ക് പോലീസ് സ്‌റ്റേഷനുമായി പൊതുജനസമ്പർക്കം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Exit mobile version