കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞു; മാവോയിസ്റ്റ് നേതാവ് എൻഐഎയുടെ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ വെച്ച് മാവോയിസ്റ്റ് നേതാവ് പിടിയിലായി. മുരുകൻ (ഗൗതം)എന്നയാളെയാണ് കണ്ണൂർ പാപ്പിനിശ്ശേരിയിൽ വെച്ച് എൻഐഐ കസ്റ്റഡിയിലെടുത്തത്.

മുരുകൻ പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്.

2016ലെ ആയുധപരിശീലനത്തിൽ പങ്കാളിയായിരുന്നു മുരുകൻ. എടക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്. മുരുകൻ ആയുധപരിശീലനം നൽകുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Exit mobile version