ആലത്തൂരില്‍ ഒമ്പതാംക്ലാസുകാരായ ഇരട്ടസഹോദരിമാരേയും സഹപാഠികളേയും കാണാതായി, പരാതി

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെ സഹപാഠികള്‍ക്ക് ഒപ്പം കാണാതായി. ഇരട്ട സഹോദരിമാരെയാണ് കാണാതായത്.

സഹപാഠികളായ രണ്ടു വിദ്യാര്‍ത്ഥികളുടെ കൂടെ ഇവരെ അവസാനമായി കണ്ടവരുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്.

ഇരട്ടസഹോദരിമാര്‍ സഹപാഠികള്‍ക്കൊപ്പം വൈകുന്നേരം പാലക്കാട് ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version