മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

തിരുവല്ല: മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ല ബൈപ്പാസിൽ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.

അമിത വേഗതയിലെത്തിയ വാഹനം ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് സമീപത്തെ മതിൽ ഇടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.

തിരുവല്ല ബൈപ്പാസിൽ മല്ലപ്പള്ളി ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്താണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോയതായിരുന്നു മന്ത്രി.

അപകടത്തെ തുടർന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറിയ മന്ത്രി പിന്നീട് മറ്റൊരു വാഹനത്തിൽ ഇടുക്കിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു

Exit mobile version