എഎ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്; ഡൽഹിയിൽ വെച്ച് ചുമതല കൈമാറ്റം

ന്യൂഡൽഹി: എഎ റഹീമിനെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി യോഗത്തിൽ വെച്ചാണ് തീരുമാനം.

നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷനാണ് എഎ റഹീം. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് റഹീമിന് ചുമതല കൈമാറിയിരിക്കുന്നത്.

റഹീം സംഘടനയുടെ ദേശീയ അധ്യക്ഷനാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേരളത്തിൽ നിന്നും കെയു ജനീഷ് കുമാർ എംഎൽഎ, എം വിജിൻ എംഎൽഎ, ചിന്താ ജെറോം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Exit mobile version