മനിതി ശബരിമല പ്രവേശനം: ഇടപെടാനാകില്ല; കൈയ്യൊഴിഞ്ഞ് ഹൈക്കോടതി നിരീക്ഷണ സമിതി

ശബരിമലയിലെ ക്രമസമാധാനത്തിന്റെ ചുമതല സര്‍ക്കാറിനാണ്.

സന്നിധാനം: ശബരിമലയിലെ ക്രമസമാധാനത്തിന്റെ ചുമതല സര്‍ക്കാറിനാണ്. അതിനാല്‍, മനിതി കൂട്ടായ്മയുടെ ശബരിമലപ്രവേശന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി. പമ്പയിലെത്തിയ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അനുവാദം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പോലീസുമാണെന്നും നിരീക്ഷണസമിതി വ്യക്തമാക്കി.

നേരത്തെ മനിതി സംഘടനാ അംഗങ്ങളുടെ ശബരിമല ദര്‍ശന വിഷയത്തില്‍ നിരീക്ഷണ സമിതി തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശബരിമല നിരീക്ഷണ സമിതിയുടെ അഭിപ്രായം ആരാഞ്ഞത്.

Exit mobile version