മകളുടെ ശവസംസ്‌കാര ചടങ്ങുകൾക്കിടയിൽ അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

അത്തോളി: മകളുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ അച്ഛന് ദാരുണമരണം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. ചോനോംകുന്നത്ത് ജിംനയുടെ(36) സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെയാണ് പിതാവ് കുഴഞ്ഞുവീണ് മരിച്ചത്.


ജിംന ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണപ്പെട്ടത്. കാരക്കുന്നത്ത് ഫാർമേഴ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു ജിംന. ജിംനയുടെ ശവസംസ്‌കാര ചടങ്ങ് അത്തോളിയിലെ വീട്ടുവളപ്പിൽ നടക്കുന്നതിനിടെയാണ് അച്ഛൻ ചേനാംകുന്നത്ത് രാജൻ(68) കുഴഞ്ഞുവീണ് മരിച്ചത്.

ഇരുവരുടെയും സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ചന്ദ്രികയാണ് രാജന്റെ ഭാര്യ. മക്കൾ: ജസ്‌ന, ജിംജിത്ത് (ദുബായ്). പുന്നശ്ശേരി ചാത്തങ്കേരി ജോഷിലാൽ ആണ് ജിംനയുടെ ഭർത്താവ്.

Exit mobile version