മനിതി സംഘത്തെ തടഞ്ഞത് ശബരിമലയില്‍ കലാപത്തിന് പദ്ധതിയിട്ട കേസിലെ പ്രതി പ്രതീഷ് വിശ്വനാഥും സംഘവും

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ യുവതികളുടെ കൂട്ടായ്മ മനിതി സംഘത്തെ തടഞ്ഞുവെച്ചിരിക്കുന്നത് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുളള സംഘം.

തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് പ്രതീഷ് വിശ്വനാഥ്. ഇയാളുടെ നേതൃത്വത്തിലാണ് മനിതി സംഘത്തെ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

അതേസമയം, പ്രതിഷേധക്കാര്‍ തടഞ്ഞാലും ദര്‍ശനം നടത്തിയ ശേഷം മാത്രം മടക്കമുള്ളൂ എന്ന നിലപാടിലാണ് യുവതികള്‍. 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്.

Exit mobile version