പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ട ശബരിമല തീര്‍ത്ഥാടകരെ കളക്ടര്‍ പിബി നൂഹ് സന്ദര്‍ശിച്ചു

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ജില്ലാ കളക്ടര്‍ പിബി നൂഹ് സന്ദര്‍ശിച്ചു.

പത്തനംതിട്ട: ളാഹയ്ക്കു സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ജില്ലാ കളക്ടര്‍ പിബി നൂഹ് സന്ദര്‍ശിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തകഴിയുന്നവരെ കാണാനാണ് കളക്ടര്‍ എത്തിയത്. പരിക്കേറ്റവരോടു വിവരങ്ങള്‍ കളക്ടര്‍ ചോദിച്ചറിഞ്ഞു. മികച്ച പരിചരണം ഉറപ്പാക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീത സുരേഷ്, വൈസ് ചെയര്‍മാന്‍ സഗീര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ചെന്നൈയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. ളാഹ വലിയ വളവിനു സമീപമായിരുന്നു അപകടം.

Exit mobile version