എയ്ഡഡ് അധ്യാപക നിയമനം; ഉയർന്നപ്രായപരിധിക്ക് ഇളവ് അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെത്തുടർന്ന് ഈ അധ്യയനവർഷം എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. സ്‌കൂൾ തുറക്കാത്തതുമൂലം കഴിഞ്ഞ അധ്യയനവർഷം നിയമനം സർക്കാർ വിലക്കിയിരുന്നു.

എന്നാൽ, നിയമനം ലഭിക്കേണ്ടവരിൽ പലരും ഇക്കൊല്ലം ജനുവരി ഒന്നിന് ഉയർന്ന പ്രായപരിധിയായ 40 കഴിയുന്നവരായിരുന്നു. അത്തരം ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കില്ലെന്നുവന്നതോടെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.

2021 ജനുവരി ഒന്നിന് 40 വയസ്സ് കഴിയുന്നവർക്ക് ഈ അധ്യയനവർഷം റഗുലർ ഒഴിവിൽ നടത്താൻ നിർദേശിച്ചിട്ടുള്ള നിയമനങ്ങളിൽ മാത്രമാണ് ഇളവുള്ളത്. ഉയർന്ന പ്രായപരിധിയിലെ ഇളവ് പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കവിഭാഗക്കാർക്കും ബാധകമാണ്.

Exit mobile version