തന്റെ സാന്നിധ്യം കാണിച്ച് തട്ടിപ്പ് നടത്തിയ മോൻസൺ പെരുങ്കള്ളൻ; വ്യാജ ചികിത്സ നൽകിയതിന് എതിരെ നടപടിയെടുക്കും; തമ്മിൽ സാമ്പത്തിക ഇടപാടില്ല: കെ സുധാകരൻ

കോഴിക്കോട്: പുരാവസ്തുക്കളെന്ന വ്യാജേനെ വസ്തുക്കൾ കാണിച്ച് തട്ടിപ്പുനടത്തിയ കേസിലെ പ്രതി പെരുങ്കളനാണെന്നും തട്ടിപ്പിന് തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്‌തെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. മോൺസണെ കണ്ടതും ചികിത്സ തേടിയെന്നതും സത്യമാണ്. എന്നാൽ, ചികിത്സക്കായി അഞ്ച് ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ല. അസുഖം ഭേദമായില്ലെന്നും വ്യാജ ചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

തട്ടിപ്പ് നടത്തിയ മോൻസണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്ന് കണ്ടിട്ടില്ല. മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കാണുന്നുണ്ട്. സർക്കാർ മോൻസണെ സംരക്ഷിക്കുകയാണെന്നും 0 സുധാകരൻ കുറ്റപ്പെടുത്തി. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സിപിഎം വീണ്ടും ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസിന്റെ തിരിച്ചുവരവിനെ സിപിഎം ഭയക്കുന്നു.

പിണറായിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചതായിരുന്നു. എന്നാൽ, വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാർ സംരക്ഷിക്കുന്ന ഫ്രോഡാണ് മോൺസൺ. മോൻസണും ഉദ്യോഗസ്ഥൻമാരും തമ്മിലുള്ള ബന്ധം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. തനിക്കെതിരെ തെളിവൊന്നും കിട്ടില്ല. ഒരുപാടു പേർ പോയ സ്ഥലത്താണ് താനും പോയത്. മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ അവിടെ പോയതിൽ ആർക്കും പ്രശ്‌നമില്ലെന്നും കെ സുധാകരൻ ആരോപിച്ചു.

Exit mobile version