മലപ്പുറത്ത് ബാലവിവാഹം; ഇരയായത് പ്ലസ് ടു വിദ്യാര്‍ത്ഥിനി! രക്ഷിതാക്കള്‍ക്കും വരനും മതപുരോഹിതര്‍ക്കുമെതിരെ കേസ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്കും വരനും ചടങ്ങിന് നേതൃത്വം നല്‍കിയ മതപുരോഹിതര്‍ക്കും എതിരെ പോലീസ് കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹല്ല് ഖാസിയടക്കം, പങ്കെടുത്ത എല്ലാവരും കേസില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് ആണ് കുടുംബം നടത്തിയത്. ബാലവിവാഹ നിരോധനനിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ഭര്‍ത്താവിനും, കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും, ചടങ്ങിന് നേതൃത്വം നല്‍കിയ മത പുരോഹിതര്‍ക്കും പ്രേരണ നല്‍കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും എല്ലാവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാലവിവാഹം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വരെ ലഭിച്ചേയ്ക്കാം. ബാല വിവാഹത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കാറുണ്ട്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് വരന്‍.

Exit mobile version