കള്ളപ്പണം വെളുപ്പിക്കൽ നാല് പോലീസുകാർക്ക് എതിരെ ഇഡി അന്വേഷണം; കുരുക്ക്

കൊ​ച്ചി: കേരള പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർക്കെതി​രെ എ​ൻഫോ​ഴ്സ്മെന്റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം. എ​റ​ണാ​കു​ളം ത​ടി​യി​ട്ട​പറ​മ്പ് സ്​​റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്​ഒ സു​രേ​ഷ്കു​മാ​ർ, എഎ​സ്ഐ ജേ​ക്ക​ബ്, സിപി​ഒ ജ്യോ​തി ജോ​ര്ജ്, തൃ​ശൂ​ർ കൊ​ട​ക​ര എ​സ്എ​ച്ച്ഒ അ​രു​ണ് ഗോ​പാ​ല​കൃ​ഷ്ണ​ന് എ​ന്നി​വ​ര്​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

ഈ നാല് ഉദ്യോഗസ്ഥരുടെ വി​ശ​ദാം​ശ​ങ്ങ​ള് തേ​ടി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും വി​ജി​ല​ൻസ് ഡ​യ​റ​ക്ടർക്കും ഇഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് കു​മാ​ർ ക​ത്ത​യ​ച്ചു. സം​സ്ഥാ​ന പോലീ​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അന്വേഷണം.

ഇ​വ​രെ​ക്കു​റി​ച്ച് പ​രാ​തി ല​ഭി​ച്ച​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് ഇഡി വ്യ​ക്ത​മാ​ക്കി. ഇ​വ​രു​ടെ ഇ​ട​പാ​ടു​ക​ൾ സം‍ശ​യ​ക​ര​മാ​ണെ​ന്നാ​ണ് ഇഡി ക​ണ്ടെ​ത്തി​യ​ത്. സ​ർ​വി​സ് വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ തേ​ടി​യി​രി​ക്കു​ന്ന​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചോ എ​ന്നാ​ണ് ഇവർക്ക് എതിരായി അ​ന്വേ​ഷി​ക്കു​ന്ന​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ഇ​വ​ർ​ക്കെ​തി​രെ ഏ​തെ​ങ്കി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ടോ, മു​മ്പ്​ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ നേ​രി​ട്ടി​ട്ടു​ള്ള​വ​രാ​ണോ, ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാണ് ഇഡി തേടിയിരിക്കുന്നത്.

Exit mobile version