ഭൂമി വീതം വയ്പ്പിനിടെ തര്‍ക്കം: വണ്ടൂരില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

മലപ്പുറം: വണ്ടൂരില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധു യുവാവിനെ കുത്തിക്കൊന്നു. പഴയ വാണിയമ്പലം കൂറ്റഞ്ചേരി വിജേഷ് (37) ആണ് മരിച്ചത്.

ഭൂമി വീതം വയ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് യുവാവിന് കുത്തേറ്റത്. കുത്തേറ്റ ഉടനെ വിജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതിയായ അമ്മാവന്റെ മകന്‍ ഓമാനി മനോജ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഒളിവില്‍പോയ മനോജിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മാസങ്ങളായി ബന്ധുക്കള്‍ തമ്മില്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Exit mobile version