കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് അതിരപ്പള്ളിയിലേക്ക്; ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്

അതിരപ്പിള്ളി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു കടക്കാന്‍ ശ്രമിച്ച ചലച്ചിത്ര ചിത്രീകരണ സംഘത്തിന്റെ ഡ്രൈവര്‍ക്കെതിരെ അതിരപ്പിള്ളി പോലീസ് കേസെടുത്തു. അതിരപ്പിള്ളിയിലേക്ക് പോകുന്നത് തടഞ്ഞിട്ടും പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നതിനാണ് കേസ് എടുത്തത്.

വാന്‍ ഡ്രൈവര്‍ വെള്ളൂര്‍ മാനഞ്ചേരി വീട്ടില്‍ ഉണ്ണികൃഷ്ണന് (58) എതിരെയാണ് കേസ്.
വ്യാഴാഴ്ച ഉച്ചയോടെ ആനമല റോഡിലൂടെ എത്തിയ വാഹനം ചെക്‌പോസ്റ്റില്‍ വെച്ച് പോലീസ് തിരിച്ചയച്ചിരുന്നു.

എന്നാല്‍ ഇവര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴിയിലൂടെ അതിരപ്പിള്ളിയിലേക്ക് എത്തുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതിരപ്പിള്ളി അതിനിയന്ത്രിത മേഖലയാണ്. ഇതറിയാതെ പലരും വാഹനങ്ങളിലെത്തുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Exit mobile version