ആശുപത്രി വിട്ട് നേരെ ഷൂട്ടിങ് സെറ്റിലേക്ക് പോയി: ക്വാറന്റീന്‍ ലംഘനത്തിന് നടന്‍ കമല്‍ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

ചെന്നൈ: ക്വാറന്റീന്‍ ലംഘനത്തിന് നടന്‍ കമല്‍ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. ചികിത്സ കഴിഞ്ഞതിനു ശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം.

ചികിത്സ കഴിഞ്ഞു ശനിയാഴ്ചയാണ് താരം ആശുപത്രി വിട്ടത്. വീട്ടിലേക്ക് പോകുന്നതിന് പകരം നേരെ സ്വകാര്യ ചാനലിന്റെ ഷൂട്ടിങ് സെറ്റിലേക്കു പോയതോടെയാണ് ആരോഗ്യവകുപ്പ് നടപടി തുടങ്ങിയത്.

കോവിഡ് ബാധിച്ച് താരം പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയ കമല്‍ഹാസനെ നവംബര്‍ 22നാണ് ശ്വാസകോശ അണുബാധയും പനിയും ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ ലോകേഷ് കനകരാജിന്റെ ‘വിക്രം’ സിനിമയിലാണ് കമല്‍ഹാസന്‍ അഭിനയിക്കുന്നത്.

Exit mobile version