പാർലമെന്റ് മന്ദിരം ഉദ്ഘാടനം: ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു എന്തുകൊണ്ട് പങ്കെടുക്കുന്നില്ല; മോഡിയെ ചോദ്യം ചെയ്ത് കമൽഹാസൻ

ചെന്നൈ: പുതിയ പാർലമെന്റ് മന്ദ്രിത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലി വിവാദം കെട്ടടങ്ങുന്നില്ല. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് ചോദ്യം ചെയ്ത് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രംഗത്ത്.

‘രാജ്യത്തിന്റെ ഈ അഭിമാന നിമിഷം രാഷ്ട്രീയമായി ഭിന്നിപ്പിച്ചിരിക്കുന്നു. ഞാൻ പ്രധാനമന്ത്രിയോട് ഒരു ലളിതമായ ചോദ്യം ചോദിക്കുന്നു, നമ്മുടെ പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി എന്തുകൊണ്ട് പങ്കെടുക്കുന്നില്ല. അത് ദയവായി രാജ്യത്തോട് പറയൂ. രാഷ്ട്രത്തലവൻ എന്ന നിലയിൽ ഇന്ത്യയുടെ രാഷ്ട്രപതി ഈ ചരിത്ര സന്ദർഭത്തിന്റെ ഭാഗമാകാതിരിക്കാനുള്ള കാരണമൊന്നും ഞാൻ കാണുന്നില്ല’- എന്നാണ് കമൽഹാസൻ പ്രതികരിച്ചിരിക്കുന്നത്.

ALSO READ- തന്ത്രം പാളി; അരികൊമ്പനെ പുളിമരത്തോട്ടത്തിൽ വെച്ച് മയക്കുവെടി വെക്കാനിരിക്കെ ഡ്രോൺ പറത്തി യൂട്യൂബർമാർ; കൊമ്പൻ പുറത്തേക്ക്; യുവാക്കൾ അറസ്റ്റിൽ

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി രാവിലെ 12 മണിയോടെയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. രാഷ്ട്രപതിയെ അവഗണിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ താരുമാനിച്ചിട്ടുണ്ട്. ആറ് പാർട്ടികൾ പങ്കെടുക്കു.

ഈ ഉദ്ഘാടന ചടങ്ങ് വിഡി സവർക്കറിന്റെ ജന്മദിനത്തിൽ ഉദ്ഘാടനം നടത്തുന്നതിനെതിരെയും വിമർശനമുയർന്നിരുന്നു.

Exit mobile version