രാഹുലിന്റെ ക്ഷണം സ്വീകരിച്ച് ഉലകനായകൻ; ജോഡോ യാത്രയുടെ ഭാഗമാകാൻ ശനിയാഴ്ച തലസ്ഥാനത്ത്

Bharat Jodo Yatra | Bignewslive

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ ഉലകനായകൻ കമൽഹാസൻ ശനിയാഴ്ച രാജ്യതലസ്ഥാനത്തേയ്ക്ക് എത്തുന്നു. ജോഡോ യാത്ര ശനിയാഴ്ചയാണ് ഡൽഹിയിൽ പ്രവേശിക്കുന്നത്. ഹരിയാണയിലെ ബദർപുർ അതിർത്തിയിൽനിന്ന് ചെങ്കോട്ടവരെ 22 കിലോമീറ്ററാണ് യാത്ര.

കമൽഹാസന് പുറമെ, രക്തസാക്ഷി ഭഗത് സിങ്ങിന്റെ മരുമകൻ മേജർ ജനറൽ ഷിയോറ സിങ് തുടങ്ങിയവരും യാത്രയിൽ അണിചേരും. കൂടാതെ, എല്ലാ പ്രതിപക്ഷ എം.പി.മാരെയും യാത്രയിലേക്ക് രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ.യുടെ സഖ്യകക്ഷിയായ കോൺഗ്രസ്, കമൽഹാസനെ യാത്രയിലേക്ക് ക്ഷണിച്ചതോടെ മക്കൾ നീതി മയ്യവും മുന്നണിയുടെ ഭാഗമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

യാത്രയെ വരവേൽക്കുന്നതിന്റെ ഭാഗമായി ഡൽഹി പി.സി.സി.യിൽ ബൂത്ത്തലം മുതൽ സംസ്ഥാനതലംവരെയുള്ള നേതൃയോഗങ്ങൾ ചേർന്നു. രണ്ട് ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

Exit mobile version