ലോക്‌സഭാ തിരഞ്ഞെടുപ്പ് സഖ്യം ഉടനെ പ്രഖ്യാപിക്കും; രണ്ടുദിവസത്തിനകം ശുഭവാർത്ത; വെളിപ്പെടുത്തി കമൽഹാസൻ

ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യപ്രഖ്യാപനം ഉടനെന്ന് വെളിപ്പെടുത്തി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. രണ്ടുദിവസത്തിനകം ശുഭവാർത്തയുമായി നിങ്ങളെ കാണുമെന്ന് ചെന്നൈയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും കമൽഹാസൻ വിശദീകരിച്ചു.

ഇത്തവണ മികച്ച അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സഖ്യവുമായി ബന്ധപ്പെട്ട തീരുമാനം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് കമൽഹാസൻ പ്രതികരിച്ചത്.

അതേസമയം, മക്കൾ നീതി മയ്യം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യത്തിൽ ഏർപ്പെടുമെന്നാണ് അഭ്യൂഹം. മക്കൾ നീതി മയ്യവുമായി സഖ്യം രൂപവത്കരിക്കുമെന്ന തരത്തിലുള്ള സൂചനകൾ ഡിഎംകെ നേതാവായ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയിരുന്നു. സനാതന ധർമ വിവാദത്തിൽ ഉദയനിധിയെ പിന്തുണച്ച് കമൽഹാസൻ രംഗത്തെത്തിയിരുന്നു.

also read- കല്ലമ്പലത്ത് വാഹനപരിശോധനയ്ക്കിടെ ആഡംബര കാറിലെത്തിയ ആൾ ഓടി രക്ഷപ്പെട്ടു; സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 80 കിലോകഞ്ചാവ്!

2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപവത്കരിച്ചത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിലും 2021 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.

Exit mobile version