ഭാരത് ജോഡോ യാത്രയെ വില കുറച്ച് കാണരുത്; യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ അല്ല: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി:ഭാരത് ജോഡോ യാത്രയുടെ മൂല്യം കുറച്ചു കാണരുതെന്ന് കെ സി വേണുഗോപാല്‍.യാത്രയുടെ ലക്ഷ്യം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ആര് പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും രാജസ്ഥാന്‍ വിഷയം രമ്യമായി പരിഹരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ പ്രതികരിച്ചു.

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ ഈ മാസം 29ന് കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. ഇതിനിടെ, രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനും സച്ചിന്‍ പൈലറ്റിനും ഇടയിലെ തര്‍ക്കം രൂക്ഷമായതോടെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇടപെടുകയാണ്.

ALSO READ- രാഹുല്‍ ഗാന്ധിയെ കാണാന്‍ ജനങ്ങള്‍ ഇരച്ചുകയറി; ഭാരത് ജോഡോ യാത്രയിലെ തിരക്കില്‍പ്പെട്ട് കെസി വേണുഗോപാലിന് പരിക്ക്

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം ശേഷിക്കെ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിപദത്തിനായുള്ള ചരടുവലികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്‌ലോട്ട് സച്ചിനെ ചതിയനെന്ന് വിളിച്ച് രംഗത്തെത്തിയത്.

Exit mobile version