കമൽഹാസൻ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ മോഹൻ തെരുവിൽ മരിച്ച നിലയിൽ; ഭിക്ഷാടനം നടത്തി ഉപജീവനം നയിച്ചിരുന്നതെന്ന് നാട്ടുകാർ

സൂപ്പർഹിറ്റായ കമൽഹാസൻ ചിത്രം ‘അപൂർവ്വ സഹോദങ്ങൾ’-ലെ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ മോഹൻ മരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരൻകുണ്ഡം പ്രദേശത്തെ തെരുവിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അറുപതു വയസായിരുന്നു. വാർധക്യ കാലത്ത് കടുത്ത ദാരിദ്രത്തിലായിരുന്നു നടനെന്നാണ് നാട്ടുകാർ പറയുന്നത്.

സിനിമകളോ മറ്റ് ജോലികളോ ഇല്ലാതിരുന്ന മോഹൻ കുറച്ചുകാലമായി ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. 1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ-സഹകഥാപാത്രങ്ങളിലൂടെ പ്രശസ്തനാണ് മോഹൻ.

1989ലാണ് ‘അപൂർവ സഹോദരങ്ങൾ’ പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ കമൽഹാസൻ ചിത്രത്തിൽ ഇരട്ട കഥാപാത്രങ്ങളിൽ ഒരാളായ അപ്പുവിന്റെ ഉറ്റ സുഹൃത്തിനെയാണ് മോഹൻ അവതരിപ്പിച്ചത്.

ആര്യ നായകനായ അത്ഭുത മനിതർകൾ, ബാലയുടെ നാൻ കടവുൾ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. 10 വർഷം മുമ്പ് ഭാര്യ മരിച്ചതോടെയാണ് മോഹൻ ഒറ്റപ്പെട്ടത്. പിന്നീട് ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നടത്തിയത്.

ALSO READ- ഈ സഹജീവി സ്‌നേഹത്തിന് കൈയ്യടി! അഴുക്കുചാലിൽ അകപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്തി കൊച്ചുകുട്ടികൾ;അഭിനന്ദിച്ച് സോഷ്യൽമീഡിയ

സിനിമകൾ കുറഞ്ഞതോടെ ജന്മനാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് തിരുപ്പരൻകുണ്ഡത്തേക്ക് നടൻ താമസം മാറ്റുകയായിരുന്നു. ജൂലായ് 31-നാണ് മോഹന്റെ മരണം സംഭവിച്ചത്. അദ്ദേഹത്തെ റോഡിൽ മരിച്ച നിലയിൽ കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Exit mobile version