കൊട്ടിയത്ത് കിടപ്പുമുറിയിലെ ശൗചാലയത്തിൽ പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കൊട്ടിയം: കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പട്ടത്താനം കലാവേദി വായനശാലയ്ക്കു സമീപം വടക്കേവിള നഗർ സിഫൈവ്, കൈലാസത്തിൽ മോഹനന്റെയും സീനയുടെയും മകൾ കാവ്യ മോഹനൻ (17) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കാവ്യയെ വീട്ടിലെ കിടപ്പുമുറിക്കു സമീപമുള്ള ശൗചാലയത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ അയത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.കൈലാസ് മോഹനാണ് സഹോദരൻ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version