ഒക്ടോബറിൽ നടത്താനിരുന്ന എൽഡിസി മുഖ്യപരീക്ഷ നവംബറിലേക്ക് മാറ്റി; സാങ്കേതിക കാരണങ്ങളെന്ന് പിഎസ്‌സി

തിരുവനന്തപുരം: ലോവർ ഡിവിഷൻ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം 2021 ഒക്ടോബർ മാസം 23 ാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷ ഒക്ടോബറിൽ നിന്നും മാറ്റിവെച്ചു.

എൽഡി ക്ലർക്ക് മുഖ്യപരീക്ഷ ഒക്ടോബറിൽ നിന്നും 2021 നവംബർ 20ാം തീയതിയിലേക്കാണ് മാറ്റിയത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

ഒക്ടോബർ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കർ, സീമാൻ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ നവംബർ 27ാം തിയതിയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവെയ്ക്കുന്നുവെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.

ജൂലൈയിലാണ് മെയിൻ പരീക്ഷാത്തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചത്.

Exit mobile version