സാമൂഹ്യവിരുദ്ധർ കാരണം ട്രെയിനിൽ അഭയം തേടിയ മഞ്ജുവിന്റെ മകൾ ഫാറൂഖ് കോളേജിൽ ചേർന്നു

കൊല്ലം: കൊല്ലം ഇരവിപുരത്ത് സാമൂഹ്യവിരുദ്ധരായ ചിലരുടെ ശല്യംകാരണം വീട്ടിൽ അന്തിയുറങ്ങാൻ സാധിക്കാതെ ട്രെയിനിൽ അഭയം തേടേണ്ടി വന്ന മഞ്ജുവിന്റെ മകൾക്ക് പഠനമൊരുങ്ങുന്നു. പെൺകുട്ടി കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിരുദപഠനത്തിനു ചേർന്നു.

ബുധനാഴ്ച അമ്മയ്ക്കും അനിയനുമൊപ്പം കോളേജിലെത്തിയ വിദ്യാർഥിനി പ്രിൻസിപ്പൽ ഡോ. കെഎം നസീറിനെ കണ്ട് പ്രവേശനനടപടികൾ പൂർത്തിയാക്കി.

കോവിഡ് സാഹചര്യത്തിൽ ഇപ്പോൾ ഓൺലൈൻ ക്ലാസായതിനാൽ പഠിക്കാനുള്ള ഫോൺ കോളേജ് അധികൃതർ അടുത്തദിവസം അയച്ചുകൊടുക്കുമെന്ന് അധ്യാപകൻ പിഎസ് വിമൽ പറഞ്ഞു. കോളേജിൽ ക്ലാസ് ആരംഭിക്കുമ്പോൾ പെൺകുട്ടിക്ക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം.

പത്താം ക്ലാസ് വിദ്യാർഥിയായ മഞ്ജുവിന്റെ മകന് പഠിക്കാൻ പയ്യോളി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെടി വിനോദൻ അയച്ച മൊബൈൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു നൽകിയിട്ടുണ്ട്.

Exit mobile version