തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ നിന്നും ചെർപ്പുളശേരിക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ കാറിന് തീപിടിച്ചു. കോലഴി പൂവണിയിൽ വെച്ചാണ് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ചെർപ്പുളശ്ശേരി സ്വദേശി ഫക്രുദീൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരിക്ക് പോകുന്നതിനിടെ പൂവണിയിൽ വെച്ചാണ് വോക്‌സ് വാഗൺ കാറിന് തീപിടിച്ചതെന്ന് ഫക്രുദീൻ പറയുന്നു. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. തൃശൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

കാറിലെ തീയണയ്ക്കാനായി നാട്ടുകാരും വിയ്യൂർ പോലീസും നടത്തിയ രക്ഷാപ്രവർത്തനമാണ് വലിയൊരു അപകടം ഒഴിവാക്കിയത്. കാറിന്റെ ബോണറ്റിൽ നിന്നുമാണ് തീ പടർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

Exit mobile version