അലന്‍സിയറിനെതിരെ മീടൂ ആരോപണങ്ങള്‍ ഉന്നയിച്ച അഭിനേത്രി താനാണെന്ന് നടി ദിവ്യ ഗോപിനാഥ്

നിന്നുകൊടുത്തിട്ടല്ലേ എന്ന് ചോദിക്കുന്നവരോട്..ഞാന്‍ നിന്ന് കൊടുത്തിട്ടില്ല എന്ന ധൈര്യമാണ് എന്റെ ശക്തി

കൊച്ചി: മലയാള സിനിമയെ കുരുക്കിലാക്കി മീടൂ ആരോപണങ്ങള്‍ ശക്തമാകുന്നു. ഇതിനിടെ നടന്‍ അലന്‍സിയര്‍ ലെ ലോപസ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചത് താനാണെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി.

ഇന്ത്യ പ്രൊട്ടെസ്റ്റില്‍ താന്‍ എഴുതിയ കുറിപ്പില്‍ പേര് വെളിപ്പെടുത്താത്തതിന്റെ പേരില്‍ ആരോപണങ്ങള്‍ കള്ളമാണെന്നും ആ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഡബ്ല്യുസിസി ആണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ താന്‍ തന്റെ ദുരനുഭവം പങ്കുവെയ്ക്കുകയാണെന്ന് ദിവ്യ പറയുന്നു. അലന്‍സിയറുടെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായിട്ട് എന്തുകൊണ്ട് ഇത്രനാളും മിണ്ടിയില്ല, അല്ലെങ്കില്‍ എല്ലാത്തിനും നിന്ന് കൊടുത്തതിന് ശേഷമല്ലേ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയതെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ക്കും ദിവ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മറുപടി കൊടുക്കുന്നുണ്ട്.

ദിവ്യ ഗോപിനാഥിന്റെ ഫേസ്ബുക്ക് വീഡിയോ:

Exit mobile version