കേരളം മയക്കുമരുന്ന് കടത്തിന്റെ ഇടത്താവളമായി മാറി; സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ച് ഋഷിരാജ് സിംഗ്

കേരളം മയക്കുമരുന്ന് കടത്തിന്റെ ഇടത്താവളമായി മാറിയിരിക്കുകയാണെന്നാണ്

Rishiraj singh

തൃശൂര്‍: സംസ്ഥാനത്തേക്ക് എത്തിച്ച് ഇവിടെ നിന്നും വിവിധ ദേശങ്ങളിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നുണ്ടെന്ന വിവരം പങ്കുവെച്ച് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കേരളം മയക്കുമരുന്ന് കടത്തിന്റെ ഇടത്താവളമായി മാറിയിരിക്കുകയാണെന്നാണ് കമ്മീഷണര്‍ വിശേഷിപ്പിച്ചത്.

കൊറിയര്‍ സര്‍വീസുകള്‍ വഴി മയക്കമരുന്ന് എത്തിച്ച് എയര്‍ കാര്‍ഗോ വഴിയും കപ്പല്‍ മാര്‍ഗവും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് കയറ്റിവിടുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

ബോധവല്‍ക്കരണം, ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളായി തിരിച്ച് എക്‌സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 150 ഉദ്യോഗസ്ഥ തസ്തികകള്‍ അധികമായി സര്‍ക്കാരിനോടു ചോദിച്ചിരിക്കുകയാണെന്നും കമ്മിഷണര്‍ അറിയിച്ചു.

Exit mobile version