കോതമംഗലം ചെറിയപള്ളിയില്‍ വിധി നടപ്പാക്കാന്‍ പോലീസെത്തി; വഴി തടഞ്ഞ് കുത്തിയിരുന്ന് യാക്കോബായ വിശ്വാസികള്‍; സംഘര്‍ഷം

. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭാവൈദികന്‍ പോലീസ് സംരക്ഷണത്തോടെ എത്തിയതിനെ തുടര്‍ന്ന്

കൊച്ചി: കോതമംഗലം ചെറിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രാര്‍ത്ഥന നടത്താമെന്ന കോടതിയുടെ വിധി നടപ്പാക്കാന്‍ പോലീസ് സംരക്ഷണം നല്‍കി. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭാവൈദികന്‍ പോലീസ് സംരക്ഷണത്തോടെ എത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്.

വൈദികനെ തടയാന്‍ ശ്രമിച്ച യാക്കോബായ സഭാംഗങ്ങളെ ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമവും തുടരുകയാണ്. സ്ത്രീകളടക്കം വഴിതടഞ്ഞ് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. വന്‍പോലീസ് സംഘം സ്ഥലത്തുണ്ട്.

ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്താനാണ് നീക്കം. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിശ്വാസാചാരങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കിയ വിധി നടപ്പാക്കുകയണ് തങ്ങളെന്ന് പോലീസ് വിശദീകരിച്ചു.

Exit mobile version