യൂത്ത് ലീഗ് പ്രവർത്തകരും മുസ്ലിം ലീഗ് നേതാക്കളും തമ്മിൽ തല്ലി; ഒടുവിൽ സുഹറാബി കാവുങ്ങൽ തന്നെ പ്രസിഡന്റ്

മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകരും മുസ്ലിം ലീഗ് നേതാക്കളും തമ്മിലടിച്ച് വാദങ്ങൾ ഉന്നയിച്ചതിന് പിന്നാലെ മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗ് അംഗം സുഹറാബി കാവുങ്ങലിനെ തന്ന തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലീഗും യൂത്ത് ലീഗും തമ്മിലുള്ള അഭിപ്രായ ഭിന്നത കഴിഞ്ഞ ദിവസം പൊട്ടിത്തെറിയിലെത്തിയിരുന്നു.

യോഗത്തിനെത്തിയ ലീഗ് ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ളവരെ യൂത്ത് ലീഗ് പ്രവർത്തകർ ഓഫീസിൽ പൂട്ടിയിട്ടു. പിന്നീട് പോലീസെത്തിയാണു ഇവരെ രക്ഷിച്ചത്.

മൂന്നാം വാർഡ് അംഗം അനീസ് മഠത്തിലിനെ പ്രസിഡന്റാക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം. പ്രസിഡന്റായിരുന്ന സി കോയ മരിച്ചതിനെത്തുടർന്നാണു തെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഭരണസമിതിയിലെ ആകെയുള്ള 12 അംഗങ്ങളിൽ 11 പേരും യുഡിഎഫാണ്. മുഴുവൻ വോട്ടുകളും സുഹറാബിക്കു തന്നെ ലഭിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്..

Exit mobile version