ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ലീനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പനമ്പപള്ളി നഗറില്‍ നടിയുടെ പേരിലുള്ള നെയില്‍ ആര്‍ടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ് നടന്ന പശ്ചാത്തലത്തിലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലീന കോടതിയെ സമീപിച്ചത്

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേ സമയം കേരളത്തില്‍ ലീനയ്‌ക്കെതിരെ കേസുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. പനമ്പപള്ളി നഗറില്‍ നടിയുടെ പേരിലുള്ള നെയില്‍ ആര്‍ടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെ വെടിവെയ്പ്പ് നടന്ന പശ്ചാത്തലത്തിലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലീന കോടതിയെ സമീപിച്ചത്.

അതേ സമയം ഇപ്പോളും ഫോണിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടെന്ന് ലീന കോടതിയെ അറിയിച്ചു. പനമ്പള്ളി നഗറിലെ തന്റെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അധോലോക കുറ്റവാളി രവിപൂജാര ആണെന്നും 25 കോടി രൂപ ആവശ്യപ്പെട്ടതായും ഹര്‍ജിയില്‍ നടി പറഞ്ഞു.

Exit mobile version