ബക്രീദിന് സർവത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടൽ എന്നു പറയുന്നതിലെ യുക്തി എന്താണ്: വി മുരളീധരൻ

V Muraleedharan | Kerala News

ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ സംബന്ധിച്ച് വർഗ്ഗീയ പരാമർശവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ബക്രീദിന് സർവത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടൽ എന്നു പറയുന്നതിലെ യുക്തി എന്താണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

വ്യാപാരമേഖലയുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തും. ബക്രീദിന് സർവത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടൽ എന്നു പറയുന്നതിലെ യുക്തി എന്താണ്..? ജനങ്ങളുടെ കഷ്ടപ്പാടുകളെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന രീതി ഉത്തരവാദിത്തപ്പെട്ട സർക്കാരുകൾക്ക് യോജിച്ചതല്ല. സർക്കാർ എല്ലാവരുടേതുമാകണം, എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ കോവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും സാമൂഹിക മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ഡോ. അഷീലിനെ ലക്ഷ്യം വെച്ചുകൊണ്ട് മുരളീധരൻ പ്രതികരിച്ചു. അത് സമ്പൂർണ പരാജയമായെന്നും മന്ത്രി വിമർശിച്ചു.

ഞങ്ങൾ പ്രത്യേകമായ രീതിയിലാണ് കോവിഡിനെ നേരിടുന്നതെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ആ രീതി സമ്പൂർണമായി പരാജയപ്പെട്ടെന്ന് ബോധ്യമായി. കോവിഡിനെ ശാസ്ത്രീയമായി നേരിടണം മന്ത്രി മുരളീധരൻ പറഞ്ഞു.

Exit mobile version