കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21ന്

മലപ്പുറം: സംസ്ഥാനത്ത് 21ന് ബലി പെരുന്നാള്‍ ആഘോഷിക്കും. ശനിയാഴ്ച മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ജൂലൈ 21 ബുധനാഴ്ചയായിരിക്കും ബലി പെരുന്നാള്‍ എന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഈദ്ഗാഹുകള്‍ ഉണ്ടാകില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാകും മുന്നോട്ട് പോവുകയെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍, പാളയം ഇമാം വിപി സുഹൈബ് മൗലവി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവരടക്കമുള്ള മതപണ്ഡിതര്‍ അറിയിച്ചു.

Exit mobile version