ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം

മലപ്പുറം: മുൻനിശ്ചയിക്കപ്പെട്ടതിന് പുറമെ ബലി പെരുന്നാളിന് ഒരു ദിവസം കൂടി സർക്കാർ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. നിലവിൽ ജൂൺ 28 നാണ് അവധി. ഈ ഒരു ദിനത്തിന് പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണമെന്നാണ് കാന്തപുരത്തിന്റെ ആവശ്യം.

ഇക്കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. അതേസമയം, ഏക സിവിൽകോഡ് ഭരണഘടനാ വിരുദ്ധമാണെന്നും അത് സാംസ്‌കാരിക വൈവിധ്യങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ- റാന്നിയിൽ എടിഎം തകർന്നനിലയിൽ; മോഷണശ്രമം സംശയിച്ച് പോലീസ്; ഒടുവിൽ എടിഎം കാർഡ് കുടുങ്ങിപ്പോയി പുറത്തെടുക്കുന്നതിനിടെ തകർന്നതെന്ന് സ്ഥിരീകരണം

ഏക സിവിൽകോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും കാന്തപുരം പറഞ്ഞു. മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രശ്‌നത്തിന് ഉടൻ ശാശ്വത പരിഹാരം കാണണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version