പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു : സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു. പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടാണ് അപകടം.

നാജിഷ്(22), മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ മാനന്തേരി സ്വദേശികളാണ് ഇരുവരും.

മുങ്ങിത്താഴുന്ന കണ്ട നാട്ടുകാര്‍ രക്ഷപെടുത്തി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version