പെട്രോളിന് 101.43 രൂപ; സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു

oil price

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായുള്ള വിലവർധനവിനെ തുടർന്ന് തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില.

ഇന്ന് മാത്രം പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്.

ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി.
അതേസമയം കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസൽ 94.95 രൂപയുമായി ഉയർന്നു.

Exit mobile version