വിസ്മയയുടെ മരണം: ഭർത്താവ് കിരൺ അറസ്റ്റിൽ

കൊല്ലം: കൊല്ലം ശാസ്തനാട് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

കസ്റ്റഡിയിലുള്ള ഇയാളെ പോലീസ് ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും സംഭവം കൊലപാതകമാണ് എന്നുമുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബാംഗങ്ങൾ.

സർക്കാർ സംവിധാനങ്ങളിലും പോലീസിന്റെ അന്വേഷണത്തിലും വിശ്വാസമുണ്ടെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് പറഞ്ഞു.

കഴിഞ്ഞദിവസം പുലർച്ചയോടെയാണ് വിസ്മയയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ ഭർത്താവ് കിരൺകുമാർ ഒളിവിൽ പോയിരുന്നു. പിന്നീട് രാത്രിയോടെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു കിരൺ.

Exit mobile version