പട്ടികജാതിവർഗ വിഭാഗത്തെ ഉയർത്തുക എന്നത് വലിയകാര്യം; തനിക്ക് തന്നത് ചെറിയ വകുപ്പെന്ന കോൺഗ്രസിന്റെ കളിയാക്കൽ അവസാനിപ്പിക്കണം: മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ പരിഹാസങ്ങൾക്ക് ചുട്ടമറുപടി നൽകി മന്ത്രി കെ രാധാകൃഷ്ണൻ. തനിക്ക് ലഭിച്ച വകുപ്പ് ചെറുതാണെന്ന പ്രചാരണത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മന്ത്രി.

പട്ടികാജാതി-വർഗ വിഭാഗത്തെ ഉയർത്തുക എന്നത് വലിയകാര്യമാണെന്നും ഏറ്റവും വലിയ വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു. ഇനിയും ചെറിയ വകുപ്പെന്ന് കളിയാക്കരുത്. തനിക്ക് തന്നത് ചെറിയ വകുപ്പെന്ന കളിയാക്കൽ അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിയമസഭയിലെ കെ ബാബുവിന്റെ പരാമർശത്തിനായിരുന്നു മന്ത്രിയുടെ മറുപടി. പരാമർശം പിൻവലിക്കുന്നുവെന്ന് കെ ബാബുവും അറിയിച്ചു.

Exit mobile version