സിനിമ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ അറസ്റ്റിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ് നായർ (47)ആണ് അറസ്റ്റിലായത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംവിധായകൻ പീഡിപ്പിച്ചത്.

ആറ്റിങ്ങൽ സ്വദേശിയായ 12 വയസുള്ള പെൺകുട്ടിയെ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. വണ്ടർ ബോയ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.

Exit mobile version