ദ കേരള സ്റ്റോറിയുടെ സംവിധായകനും നടിയും വാഹനാപകടത്തില്‍പ്പെട്ടു, അപകടം മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ

മുംബൈ: അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ സംവിധായകനും നടിയും വാഹനാപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. സംവിധായകന്‍ സുദീപ്‌തോ സെന്‍, നടി ആദാ ശര്‍മ എന്നിവരണ് അപകടത്തില്‍പ്പെട്ടത്.

മുംബൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

അപകടത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. ഇന്ന് കരിംനഗറില്‍ യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തു.

also read: ട്രെയിന്‍ യാത്രക്കാരനെ കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ച് സഹയാത്രികന്‍, കണ്ണിന് കുത്തേറ്റ് ആശുപത്രിയില്‍, കാഴ്ച കണ്ട് നടുക്കം മാറാതെ യാത്രക്കാര്‍

കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തതെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.

Exit mobile version