മദ്യലഹരിയില്‍ നടന്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു, യുവസംവിധായകന് ദാരുണാന്ത്യം

ചെന്നൈ: പ്രമുഖ തമിഴ്‌നടനും യുവസംവിധായകനുമായ ശരണ്‍ രാജിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. നടന്‍ പളനിയപ്പന്റെ കാറും ശരണിന്റെ ബൈക്കും ഇടിച്ചാണ് അപകടമുണ്ടായത്.

ചെന്നൈയിലെ കെ കെ നഗറില്‍ വെച്ചായിരുന്നു അപകടം. താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ശരണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

also read: സിവിൽ സർവീസിലേക്ക് കൈതാങ്ങാകാൻ, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതിയുമായി ഐലേൺ ഐഎഎസ് അക്കാദമി

മദ്യലഹരിയിലാണ് പളനിയപ്പന്‍ കാര്‍ ഓടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പളനിയപ്പന്റെ വൈദ്യ പരിശോധന റിപ്പോര്‍ട്ടടക്കം പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടിയുണ്ടാകുക.

also read: ഖനിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് വന്‍അപകടം, ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

ശരണ്‍ രാജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്ന മരണപ്പെട്ട ശരണ്‍. വെട്രിമാരന്റെ ഹിറ്റ് ചിത്രം വട ചെന്നൈയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version