ബിജെപി വിട്ട് സിപിഎമ്മിലേക്ക്, കലാകാരനെന്ന നിലയില്‍ ബിജെപിയില്‍ നിന്നും നേരിട്ടത് വലിയ അവഗണനയെന്ന് രാജസേനന്‍

തിരുവനന്തപുരം: പ്രമുഖ സിനിമാ സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രാജസേനന്‍ ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറും.

എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടശേഷമാണ് രാജസേനന്‍ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍നിന്നു നേരിട്ടതെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

also read: ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നാല് മാസമായി ചികിത്സയിരുന്നുവെന്ന് ബന്ധുക്കള്‍

ഇന്ന് കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ നല്ല പാര്‍ട്ടി സിപിഎം ആണെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ ചേര്‍ന്ന രാജസേനന്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. 20,294 വോട്ടുകള്‍ നേടി.

Exit mobile version