വൃദ്ധന്‍ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവം; റിപ്പര്‍ മോഡലെന്ന് സംശയം, രണ്ടുപേര്‍ അറസ്റ്റില്‍

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം

കൊച്ചി: പിറവം ടൗണില്‍ വൃദ്ധനെ തലക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാര്‍പ്പാകോട് സ്വദേശി കണ്ടംകരിക്കല്‍ നാരായണന്‍ (70) മരിച്ച സംഭവത്തില്‍ പിറവം കോളനി നിവാസിയായ അജേഷും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. റിപ്പര്‍ മോഡലില്‍ കല്ലോ മറ്റ് ആയുധമോ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സമാനമായി മറ്റൊരാളും ആക്രമണത്തിനിരയായിട്ടുണ്ട്. ഇയാളെ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായും പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പോലീസ് പിടികൂടിയത്. പിറവം കോടതി കെട്ടിടത്തിന് മുന്നിലാണ് നാരായണന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version