മറൈൻ എഞ്ചിനീയറിംഗ് പഠനം; മർച്ചന്റ് നേവിയിൽ ജോലി, പിന്നെ ജോലി ഉപേക്ഷിച്ച് സിവിൽ സർവീസ് തയ്യാറെടുപ്പ്; 2016ൽ 135ാം റാങ്ക് നേടി സ്വപ്‌നസാക്ഷാത്കാരം; ഐഎഫ്എസ് നേടിയ ഡിപിന് പറയാനുള്ളത്

തിരുവനന്തപുരം: ലൈഫ് സെറ്റിൽഡ് ആക്കുന്ന ഒരു ജോലി എല്ലാവരുടെയും ലക്ഷ്യമാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞ് ഡിപിൻ പിആർ മർച്ചന്റ് നേവിയിൽ ജോലിക്ക് കയറുന്നതും അതേ കാരണം കൊണ്ട് തന്നെയായിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിച്ചതെങ്കിലും മറൈൻ ആണ് പ്രാക്ടിക്കലി തനിക്ക് യോജിച്ചത് എന്ന് മനസ്സിലായ ശേഷം അത് തെരഞ്ഞെടുത്തതായിരുന്നു കരിയറിൽ ഡിപിൻ ചെയ്ത ആദ്യ ചുവട് മാറ്റം. ഇതിനിടയിൽ യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ മോഹമുണ്ടായിരുന്നെങ്കിലും ഒരു ബാക്കപ്പ് പഌൻ ഇല്ലാതെ അതിന് ഇറങ്ങിത്തിരിക്കാൻ ഡിപിന് ധൈര്യമുണ്ടായിരുന്നില്ല.

സിവിൽ സർവീസ് കോച്ചിംഗ് എന്ന് പറയുമ്പോഴേ കേൾക്കുന്നതാകട്ടെ ഡൽഹിയും. ആ സമയത്ത് ഡൽഹി വരെ കോച്ചിംഗിന് വേണ്ടി മാത്രം പോകാനുള്ള സാഹചര്യമായിരുന്നില്ല ഡിപിന്റേത്. ആ കാരണത്താലും ഉടനടി ഒരു ജോലി ആവശ്യമായിരുന്നതിനാലും ഡിപിൻ കപ്പൽ കയറി. അഞ്ച് വർഷം മർച്ചന്റ് നേവിയിൽ ജോലി ചെയ്ത ശേഷം സിവിൽ സർവീസിനായി തിരുവനന്തപുരത്ത് ഐലേണിലേക്ക്. അവിടുന്നാണ് ഡിപിന്റെ കഥയുടെ ബാക്കി ഭാഗം തുടങ്ങുന്നത്.

ഐലേണിലായിരുന്നു ഡിപിന്റെ സിവിൽ സർവീസ് കോച്ചിംഗ് മുഴുവനും. പ്രിലിംസും മെയിൻസും ഇന്റർവ്യൂവുമൊക്കെ കടന്ന് സിവിൽ സർവീസ് നേടിയ ഡിപിന് ഓൾ ഇന്ത്യ ലെവലിൽ 135ാം റാങ്കായിരുന്നു. തന്റെ വിജയത്തിന്റെ ഫുൾ ക്രെഡിറ്റും തനിക്ക് ഐലേണിൽ ലഭിച്ച കോച്ചിംഗിനാണ് ഡിപിൻ നൽകുന്നത്.

വെറുതേ പഠിപ്പിക്കുക മാത്രമല്ല ഐലേണിൽ ചെയ്യുന്നത്. പഠിച്ചതൊക്കെ പരീക്ഷകൾ നടത്തി വിലയിരുത്തി, എത്രത്തോളം പരീശീലനം ഓരോ മത്സരാർഥിക്കും ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് ഐലേണിലെ മെന്റേഴ്‌സ് പരിശീലിപ്പിക്കുന്നത്. അത് തന്നെയാണ് ഐലേണിനെ വ്യത്യസ്തമാക്കുന്നതും-ഡിപിൻ പറയുന്നു.

സിവിൽ സർവീസിനായി കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ട് മാത്രം കാര്യമില്ല. പഠിച്ചതൊക്കെ പേപ്പറിൽ വരണമെങ്കിൽ ടെസ്റ്റ് സീരീസുകളെഴുതണം. മാതൃകാപരീക്ഷകളിലൂടെയേ മാർക്ക് നേടാൻ സാധിക്കൂ. എത്രത്തോളം ടെസ്റ്റുകൾ എഴുതുന്നുവോ അത്രയും പഠനഭാരം കുറയും. ഐലേണിലെ എടുത്ത് പറയേണ്ട പ്രത്യേകത ഇവിടുത്തെ ടെസ്റ്റ് സീരീസുകളാണ്. മൂന്ന് ഫുൾ മോക്ക് ടെസ്റ്റുകൾ ഉൾപ്പടെ ഇരുപത്തിയെട്ടോളം ടെസ്റ്റുകൾ ഐലേണിലുണ്ടായിരുന്ന കാലയളവിൽ ഞാൻ ചെയ്തിട്ടുണ്ട്. അവയൊക്കെയാണ് എന്നെ ഇവിടെവരെ എത്തിച്ചത്.

ജ്യോഗ്രഫി ഓപ്ഷണലിൽ നിഖിൽ സാറിന്റെ കോച്ചിംഗും ജിഎസ് പേപ്പറിൽ എത്തിക്‌സിന് ടിജെ എബ്രഹാം സർന്റെ കോച്ചിംഗും ഒരിക്കലും മറക്കാനാവില്ല. പരീക്ഷകൾക്ക് വേണ്ടി മാത്രമുള്ള കോച്ചിംഗ് അല്ല ഐലേണിലേത്. ഓരോ മത്സരാർഥിക്കും ഇവിടെ ലഭിക്കുന്ന പേഴ്‌സണൽ മെന്റർഷിപ്പ് ആണ് അവരോരോരുത്തരുടെയും വിജയത്തിന് പിന്നിൽ എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

ഇന്റർവ്യൂവിനായുള്ള ഡാഫ് അനാലിസിസിനൊക്കെ വലിയ പ്രധാന്യമുണ്ട് ഐലേണിൽ. നമ്മളെന്താണെന്ന് നമ്മളെത്തന്നെ മനസ്സിലാക്കിത്തരുന്ന ഇത്തരം സെഷനുകൾ ഇന്റർവ്യൂവിലൊക്കെ തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഡിപിൻ പറഞ്ഞുനിർത്തി. ഇന്ത്യൻ ഫോറിൻ സർവീസായിരുന്നു ഡിപിന് കിട്ടിയ സർവീസ്. ഡിപിൻ നിലവിൽ ശ്രീലങ്കയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ആണ്.

(ബിഗ്‌ന്യൂസ് ലൈവും ഐലേൺ ഐഎഎസ് അക്കാദമിയും ചേർന്ന് നടത്തുന്ന സിവിൽ സർവീസ് മോട്ടിവേഷൻ പ്രോഗ്രാമിൽ നിന്ന്..

സിവിൽ സർവീസ് പഠനവുമായി ബന്ധപ്പെട്ട സ്‌കോളർഷിപ്പ് / ഓൺലൈൻ ക്‌ളാസ്സുകൾ / ക്‌ളാസ് റൂം ബാച്ചുകൾ / ഓറിയെന്റേഷൻ വർക്ക്ഷോപ്പുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 📞 8089166792

Exit mobile version