കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചെന്ന് ഐഷ സുൽത്താന; രാജ്യദ്രോഹ പരാമർശം നടത്തിയാൽ കയ്യും കെട്ടി നോക്കി ഇരിക്കാൻ ആവില്ലെന്ന് യുവമോർച്ച

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിനിയായ നടി ഐഷ സുൽത്താനയുടെ പരാമർശത്തിന് എതിരെ വാളെടുത്ത് യുവമോർച്ച. ഐഷയ്ക്ക് എതിരെ പരാതി നൽകിയെന്ന് യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചെന്ന ഐഷയുടെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെയാണ് പ്രശാന്ത് ശിവൻ പരാതി നൽകിയത്.

മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഐഷ സുൽത്താന വിവാദപരാമർശം നടത്തിയത്. കോവിഡിനെ കേന്ദ്രസർക്കാർ ബയോ വെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമർശം. പിന്നാലെ ഐഷ സുൽത്താനയുടെ വിവാദ പരാമർശത്തിനെതിരെ സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.

”ഇന്ത്യൻ മെയിൻ ലാൻഡ് ലക്ഷദ്വീപിൽ ബയോവെപ്പൺ-ജൈവ ആയുധം ഉപയോഗിച്ചു എന്ന് ബോധം അശേഷം ഇല്ലാതെ മീഡിയവൺ ചാനലിൽ വന്നിരുന്നു ഗീർവാണം അടിച്ചു പോയ ഐഷ സുൽത്താനക്ക് എതിരെ പരാതി നൽകി. ചാനൽ ചർച്ചകളിൽ വന്നിരുന്നു രാജ്യദ്രോഹ പരാമർശം നടത്തിയാൽ കയ്യും കെട്ടി നോക്കി ഇരിക്കാൻ ആവില്ല.”- പ്രശാന്ത് ശിവൻ ഫേസ്ബുക്കിൽ കുറിച്ചു.

Exit mobile version