തൃശൂരില്‍ ഗര്‍ഭിണിയ്ക്ക് കോവിഡ് ബാധിച്ച് ദാരുണാന്ത്യം: കുഞ്ഞ് കോവിഡ് നെഗറ്റീവ്

തൃശൂര്‍: തൃശൂരില്‍ ഗര്‍ഭിണി കോവിഡ് ബാധിച്ച് മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്മി ആണ് മരിച്ചത്. 38 വയസായിരുന്നു. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യയാണ് ജെസ്മി.

കോവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എട്ടു മാസം ഗര്‍ഭിണി ആയിരുന്നു ജെസ്മി.

എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ചൊവ്വാഴ്ചയാണ് പെണ്‍കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തത്. കുഞ്ഞ് കോവിഡ് നെഗറ്റീവാണ്.

ജെസ്മിക്കൊപ്പം ഭര്‍ത്താവ് ഹോര്‍മിസും മകനും കോവിഡ് പോസിറ്റീവ് ആയിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇവര്‍ നെഗറ്റീവായത്. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി.

Exit mobile version