ഒരോ വര്‍ഷവും ഓരോ കുഞ്ഞ് ; വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുളളില്‍ 12 കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

2008 ഒക്ടോബറിലാണ് കോര്‍ട്ട്‌നി തന്റെ സുഹൃത്തായിരുന്ന ക്രിസ് ഡബ്ല്യു എന്ന പാസ്റ്ററെ വിവാഹം കഴിക്കുന്നത്.

വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുളളില്‍ 12 കുട്ടികള്‍ക്ക് ജന്മം നല്‍കി ഒരു യുവതി. കോര്‍ട്ട്‌നി റോജേഴ്‌സ് എന്ന സ്ത്രീയാണ് വിവാഹം കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷം ഒരോ വര്‍ഷവും ഓരോ കുഞ്ഞിന് വീതം ജന്മംനല്‍കി, ഇപ്പോള്‍ 12 കുട്ടികളുടെ അമ്മയാണ് കോര്‍ട്ട്‌നി. ക്ലിന്റ്, ക്ലേ, കേഡ്, കാലി, കാഷ്, കോള്‍ട്ട്, കേസി, കലീന, സെഡി, കാര്‍ലി, കാരിസ്, കാംബ്രിയ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍.

2008 ഒക്ടോബറിലാണ് കോര്‍ട്ട്‌നി തന്റെ സുഹൃത്തായിരുന്ന ക്രിസ് ഡബ്ല്യു എന്ന പാസ്റ്ററെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കോര്‍ട്ട്‌നി റോജേഴ്സിന് ആദ്യത്തെ കുട്ടി ജനിച്ചത്. കോര്‍ട്ട്‌നി മൂന്ന് തവണയാണ് ഇരട്ടകള്‍ക്ക് ജന്മം നല്‍കിയത്.

ഇവരുടെ രണ്ട് ഇരട്ടക്കുട്ടികള്‍ ഐറിഷ് ഇരട്ടകളാണ്. അതായത് ഒരു സ്ത്രീക്ക് 12 മാസത്തിനിടയിലോ അതിലും താഴെയുള്ള മാസത്തിനുള്ളിലോ രണ്ട് കുട്ടികള്‍ ജനിക്കുകയാണെങ്കില്‍ അവരെ ഐറിഷ് ഇരട്ടകളെന്നാണ് പറയുന്നത്. ഇവരുടെ നാല് കുട്ടികള്‍ തമ്മില്‍ 12 മാസത്തില്‍ താഴെ മാത്രമേ പ്രായ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ.

ക്ലിന്റും, ക്ലേയും ഉണ്ടായതിന് ശേഷം, ജനിച്ച കേഡും കാലിയും തമ്മില്‍ 10 മാസവും 9 ദിവസവും മാത്രമേ വ്യത്യാസമുളളൂ. കാഷിനെ പ്രസവിച്ച് 3 മാസം കഴിഞ്ഞപ്പോള്‍ കോര്‍ട്ട്നി വീണ്ടും ഗര്‍ഭിണിയായി. ഇത്തവണയും അവള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, അതാണ് കോള്‍ട്ടും കേസും. കുട്ടികളുടെ പേരുകളിലുമുണ്ട് കൗതുകം.

തന്റെയും ഭര്‍ത്താവിന്റെയും പേരുകളുടെ തുടക്കമായ ‘സി’ യില്‍ ആരംഭിക്കുന്ന പേരുകളാണ് കോര്‍ട്ട്‌നി തന്റെ മക്കള്‍ക്കും നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കോര്‍ട്ട്‌നിക്കും ഭര്‍ത്താവും തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മക്കളോടൊപ്പമുള്ള ജീവിതം ഏറെ സന്തോഷകരമാണെന്നും ഇനിയും ഒരുപാട് കുട്ടികള്‍ വേണമെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്നും ഇവര്‍ പറയുന്നു.

Exit mobile version