സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; യൂട്യൂബ് നോക്കി പ്രസവിച്ച 15കാരി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പെട്ടിയില്‍ ഒളിപ്പിച്ചു

ഒടുവില്‍ സംഭവം പുറത്തറിയാതിരിക്കാന്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ നിന്ന് പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബ് വീഡിയോ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി.

baby-kidnaped

നാഗ്പൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടയാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനെ തുര്‍ന്ന് ഗര്‍ഭിണിയായ 15 വയസുകാരി യൂട്യൂബ് നോക്കി പ്രസവിച്ചു. ശേഷം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആരും അറിയാതിരിക്കാന്‍ പെട്ടിയില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. വീട്ടില്‍വെച്ചാണ് പ്രസവിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.

കുട്ടി അമ്മയില്‍ നിന്ന് ഗര്‍ഭം മറച്ചുവെച്ചു ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ഒടുവില്‍ സംഭവം പുറത്തറിയാതിരിക്കാന്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ നിന്ന് പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബ് വീഡിയോ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി.

മാര്‍ച്ച് രണ്ടിനാണ് 15കാരി വീട്ടില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിത്. ഉടന്‍ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിച്ചെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം അറിഞ്ഞ അമ്മയാണ് 15കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version