പത്തനംത്തിട്ട: വീട്ടുകാരെ ആശങ്കയിലാക്കി പ്രകൃതിയില്‍ വീണ്ടും മാറ്റങ്ങള്‍. പത്തനംതിട്ട കുമ്പളത്താമണ്‍ കവലയ്ക്കു സമീപം ശ്രീശൈലം ബിആര്‍ പ്രസാദിന്റെ വീട്ടിലാണ് ആശങ്കാ ജനകമായ സംഭവം അരങ്ങേറിയത്. വീടിനു സമീപം പുറമെ കാണാത്ത വിധത്തില്‍ വെള്ളമൊഴുകുന്നതു പോലെ ശബ്ദം ഉണ്ടായി. എന്നാല്‍ എവിടെ നിന്നാണെന്ന് ആര്‍ക്കും അറിയില്ല.
ശേഷം ജിയോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നു ജിയളോജിസ്റ്റുകളെത്തി പരിശോധിച്ചു. വീട്ടുകാരോടു മാറി താമസിക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചു. വീടിന്റെ പിന്നില്‍ നിന്ന് 10 അടിയോളം അകലെയാണ് ജാറില്‍ നിന്നു വെള്ളമൊഴിക്കുന്നതു പോലെ ശബ്ദം കേള്‍ക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വീട്ടുകാരിത് അറിഞ്ഞത്. അഗ്‌നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തി.
പിന്നീട് സീനിയര്‍ ജിയളോജിസ്റ്റ് ഹിഗാസ് ബഷീര്‍, ജിയളോജിസ്റ്റ് സൗവിക് ആചാര്യ എന്നിവരെത്തി പരിശോധന നടത്തി. ഉറവയില്‍ നിന്നു വെള്ളമൊഴുകുന്നതു പോലുള്ള ശബ്ദമാണു കേള്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു. സ്ഥലത്തെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തി. ശബ്ദം റിക്കോര്‍ഡ് ചെയ്തു. അവ തിരുവനന്തപുരത്തെ ഓഫിസിലേക്കു കൈമാറിയെന്ന് ഹിഗാസ് പറഞ്ഞു. പരിശോധന ഫലം വീട്ടുകാരെ അറിയിക്കും.