‘ഇവിടെ എന്താണ് സംഭവിക്കുന്നത്’; മന്ത്രിസഭയിൽ കെകെ ശൈലജയെ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് മാളവിക

malavika and kk shailaja

ആരോഗ്യ മന്ത്രി കെകെ ശൈലജയെ പുതിയ പിണറായി സർക്കാരിൽ ഉൾപ്പെടുത്താതിനെ ചോദ്യം ചെയ്ത് നാനാ വിഭാഗങ്ങളിലെ സെലിബ്രിറ്റികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടെ, വിഷയത്തിൽ പ്രതികരണവുമായി നടി മാളവിക മോഹനനും സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തി. ശൈലജ ടീച്ചറെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് എല്ലാവരുടെയും ആവശ്യം.

ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രിയോട് ചോദിക്കുകയാണ് മാളവിക മോഹനൻ ചോദിക്കുന്നു. ‘ഈ മഹാമാരിക്കിടയിൽ ഏറ്റവും മികച്ച ആരോഗ്യമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്നു. എന്താണ് ഇവിടെ ശരിക്കും സംഭവിച്ചത്’, മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മാളവിക ട്വീറ്റ് ചെയ്തു.

അതേസമയം, പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം പാർട്ടി നേതൃത്വം അംഗീകരിച്ചതോടെയാണ് ശൈലജ ടീച്ചർക്ക് മന്ത്രിസഭയിലേക്ക് പ്രവേശനം കിട്ടാതെ പോയത്.

ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിമാരിലൊരാളായ കെകെ ശൈലജയ്ക്കായി സോഷ്യൽമീഡിയയിൽ മുറവിളി ഉയരുകയാണ്.

Exit mobile version